പല്ലശ്ശന :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയും ഭരണ തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോകമാഫിയക്കും എതിരെ പകൽ പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗവുമായ പി എസ് രാമനാഥൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മനു പല്ലാവൂർ അധ്യക്ഷനായി ഐഎൻടിയുസി റീജിണൽ പ്രസിഡണ്ട് എസ് ഹനീഫ , കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സുധീർ പാറക്കളം,കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു പറച്ചേരി,കെ.കെ ഹരിദാസ് , വിഷ്ണു കുണ്ടുപറമ്പ് ,ശ്യാം ഒഴിവു പാറ,കുമാരൻ പല്ലാവൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.