വ്യാപാരികൾക്കും ജീവിക്കണം:
വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം പാലക്കാട് ജില്ലാ ഉദ്ഘാടനം പി.സ്.അബൂഫൈസൽ നിർവ്വഹിച്ചു.
പാലക്കാട്: സംസ്ഥാനത്ത്
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക
മുഖ്യമന്ത്രിക്ക് കൂട്ട നിവേദനം.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പരിപാടിയുടെ പാലക്കാട് ജില്ലാ ഉൽഘാടനം പ്രസിഡണ്ട് പി.എസ്.അബുഫൈസൽ മാസ്റ്റർ നിർവ്വഹിച്ചു.
പാലക്കാട് നഗരത്തിലെ മാർക്കറ്റ് റോഡിലുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ള വ്യാപാരികളിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാകളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു കൊണ്ടാണ് ജില്ലാ പ്രസിഡണ്ട് പി.എസ്.അബൂഫൈസൽ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഏറെ വിഷമത അനുഭവിക്കുന്ന വ്യാപാരികൾ വളരെ അനുഭാവപൂർവ്വമാണ് ഒപ്പ് ശേഖരണപരിപ്പാടിയിൽ സഹകരിച്ചത്
ജില്ലാ വൈസ് പ്രസിഡണ്ട് പി ലുഖ്മാനുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്,സെക്രട്ടറി അബ്ദുൾ സലാം,കാജാഹുസൈൻ,സുബൈർ തുടങ്ങിയവർ നേതൃത്വം നല്കി.
പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും
13, 14, 15 തിയ്യതികളിലായി വ്യാപകമായി വ്യാപാരികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ+ ശേഖരിച്ച് മുഖ്യമന്ത്രിക്ക് അയക്കുമെന്ന് ജില്ലാ പ്രസിഡണ്ട പറഞ്ഞു.










