നെന്മാറ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ മണ്ഡലം തല ഉൽഘാടനം കയ്പഞ്ചേരി കൽമൊക്കിൽ നടത്തി.
ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡൻറ് അഡ്വ.സി.സി. സുനിൽ ഉൽഘാടനവും, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് ആർ.സുരേഷ് അധ്യക്ഷതയും, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡൻറ് ഷാജി തെക്കേതിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് സജിൽ കൽമൊക്ക്, പഞ്ചായത്തംഗം മഞ്ജുഷദിവാകരൻ , വി.ഉണ്ണികൃഷ്ണൻ, കെ.പി.ജോഷി, സി.വി.ബാബു, ഡിജുദിവാകരൻ, എച്ച്.ഷെഫീക്ക്, എൻ.ഷിഹാബ് എന്നിവർ നേതൃത്വം നൽകി.










