പാലക്കാട്:ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം അന്വേഷിക്കുക,വിചാരണ തടവുകാരെ വിട്ടയക്കുക.
എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് KSRTC പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
*സവർണ്ണ സാംസ്കാരിക ദേശീയതയെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നവരെ ജയിലിൽ അടച്ചും ഇല്ലാതാക്കിയും സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള സംഘ്പരിവാർ പദ്ധതിയുടെ ഇരയാണ് ഫാദർസ്റ്റാൻ സ്വാമിയെന്നും, *ഇനിയും നിശബ്ദരായിരിക്കാൻ സാധിക്കില്ലെന്നും*,
*സാമൂഹ്യനീതിയും,ജനാധിപത്യവുംവൈവിദ്യവും പുലരുന്ന ഇന്ത്യക്കായി തെരുവീഥികൾ പ്രക്ഷോഭസാഗരമായി മാറണമെന്നും
പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എസ്.അബൂ ഫൈസൽ പറഞ്ഞു
ജില്ലാ വൈസ്പ്രസിഡണ്ട് പിലുഖ്മാനുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉമ്മർ തങ്ങൾ,വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി,പാലക്കാട് മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്,സാബിർ അഹ്സൻ തുടങ്ങിയവർ സംസാരിച്ചു.










