കറുകപുത്തൂര്‍ പ്രദേശത്ത് ലഹരിമാഫിയ വിലസുന്നതായി നാട്ടുകാര്‍. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതികളും അവര്‍ക്ക് ബന്ധമുള്ള പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവും ഇവിടെ ഇടപാടുകാരാണത്രെ. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണതക്കെതിരെ നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയെങ്കിലും സംഘത്തിെൻറ ഭീഷണിമൂലം പലരും പിൻവലിഞ്ഞു.










