കേരളത്തിലെ നിർമ്മാണമേഖലയെ സംരക്ഷിക്കുവാൻ കമ്പി, സിമൻ്റ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നും
കോവിഡ് ധനസഹായം ഉൾപ്പെടെ ബോർഡിൽ നിന്നും നൽകി വരുന്ന ആനുകൂല്യങ്ങൾ താമസമില്ലാതെ വിതരണം ചെയ്യണമെന്നും പാലക്കാട് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനു മുന്നിൽ ബി & ആർ ഡബ്ല്യു എഫ് (ഐ.എൻ.റ്റി.യു.സി) ജില്ലാ കമ്മിറ്റി നടത്തിയ സമരത്തിൽ ആവിശ്യപ്പെട്ടു.










