രോഗസ്ഥിരീകരണ നിരക്ക് 10ല് കൂടുതലുള്ള പ്രദേശത്ത് ബെവ്കോ ഔട്ട്ലെറ്റ് തുറക്കില്ല
പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചമുതൽ 10 ബിവ്റേജസ് ഔട്ട്ലെറ്റുകൾ മാത്രമാണ് തുറക്കുക. പാലക്കാട് നഗരത്തിലെ അഞ്ച് എണ്ണവും (മംഗളം ടവർ, കോട്ടമൈതാനം, സ്റ്റേഡിയം ബൈപാസ് റോഡ്, കൊപ്പം, കെഎസ്ആർടിസിക്ക് സമീപം), കൊല്ലങ്കോട്, ആലത്തൂർ, മുടപ്പല്ലൂർ, ഒലവക്കോട് എന്നീ ഔട്ട്ലെറ്റുകളും മാത്രമാണ് തുറക്കുക. രോഗ സ്ഥിരീകരണ നിരക്ക് 10ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കരുതെന്ന നിർദേശത്തെത്തുടർന്നാണിത്. ജില്ലയിൽ ബെവ്കോയ്ക്ക് 21 ഔട്ട്ലെറ്റുകളും കൺസ്യുമർഫെഡിന് രണ്ട് ഔട്ട്ലെറ്റുകളുമുണ്ട്. ഇതിൽ 13 ഔട്ട്ലെറ്റുകൾ തുറക്കില്ല. നഗരത്തിലടക്കം തിരക്ക് ഒഴിവാക്കാൻ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.










