പാലക്കാട് :- ഫാദർ സ്റ്റാൻ സ്വാമിയുടെ ഫാസിസ്റ്റ് ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, അന്യായമായി തടവിലാക്കപ്പെട്ട് , മതിയായ ചികിത്സ പോലും നിഷേധിച്ച് അദ്ദേഹം ഭരണ കൂട ഭീകരതയുടെ രക്ത സാക്ഷിയാണെന്നും,അന്യായമായി തടവിലാക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നേതാക്കളെയും മനുഷ്യവകാശ പ്രവർത്തകരെയും , മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും, യു എ പി എ പിൻവലിക്കണമെന്നും, യൂണിറ്റ് പ്രസിഡന്റ് ശബ്നം പി നസീർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇർഫാൻ സൈഫ്, നഹ് ല മുഹമ്മദ് കെ ടി എന്നിവർ സംസാരിച്ചു, യൂണിറ്റ് സെക്രട്ടറി ഹിമ, ജോയിന്റ് സെക്രട്ടറി ഹാദിയ നസ്രിൻ എന്നിവർ നേതൃത്വം നൽകി










