കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അട്ടപ്പാടി: ചാവടിയൂർ സ്വദേശി ആറുമുഖനാണ് കാട്ടാനയുടെ മുൻപിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി ഷോളയൂർ ചാവടിയൂരിൽ കൃഷിസ്ഥലത്തെ ഷെഡ്ഡിൽ കാവലിനായി എത്തിയതായിരുന്നു ആറുമുഖൻ. രാത്രി കൃഷിസ്ഥലത്ത് എത്തിയ കാട്ടാന ഷെഡ്ഡ് തകർക്കാൻ തുടങ്ങിയതോടെ ഉറക്കമുണർന്ന ആറുമുഖൻ ഇറങ്ങി ഓടുകയായിരുന്നു. കാട്ടാന കൃഷിസ്ഥലത്തെ ഷെഡ്ഡ് തകർക്കുകയും, ചാവടിയൂരിൽ തന്നെ ശിവന്റെ 100 വാഴകളും കാട്ടാന നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറുമുഖൻ വനം വകുപ്പിനെ വിവരം അറിയച്ചതിനെ തുടർന്ന് ഷോളയൂർ സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ ഓഫിസർ ബിനുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമെത്തിയാണ് കാട്ടാനയെ കാടു കയറ്റിയത്.










