നല്ലേപിള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ വെളിയമ്പള്ളത്തു താമസിക്കുന്ന ഇരു വൃക്കകളും തകരാറിലായ അശ്വനിയുടെ വീട് 20 ദിവസം മുൻപാണ് നല്ലേപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സന്ദർശിക്കുന്നത്… കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളേജിൽ ഡയലിസിസ് ചികിത്സയിലുള്ള അശ്വനിയെ കാണാൻ സാധിച്ചില്ല എന്നാൽ വീട്ടിലുള്ള കുട്ടിടെ അച്ഛൻ വിശ്വനാഥൻ, പെങ്ങൾ അമൂല്യ എന്നിവരെ സന്ദർശിച്ചു ചികത്സകാര്യങ്ങൾ തിരക്കി, അപ്പോഴാണ് അറിയാൻ കഴിഞ്ഞത്തു ഇവർക്കു ഒറ്റമുറി വീട്ടിൽ ശുചിമുറി സൗകര്യം ഇല്ലന്നും പുറത്ത് ബന്ധുവിന്റെ വീട്ടിലാണ് അതിനുള്ള സൗകര്യം ഉള്ളത് എന്ന് മനസിലാക്കിയ ഞങ്ങൾ അവർക്കു ആധുനിക സൗകര്യത്തോടെഉള്ള ശുചിമുറി സൗകര്യം ഉണ്ടാക്കി നൽകുവാൻ ധാരണയായി.
ഇന്ന് 06-07-2021 DCC വൈസ് പ്രസിഡന്റ് Adv. സുമേഷ് അച്യുതൻ നല്ലേപിള്ളി മണ്ഡലം കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ ആധുനിക സൗകര്യത്തോടെയുള്ള ശുചിമുറി അശ്വനിയുടെ സഹോദരി അമൂല്യ അച്ഛൻ വിശ്വനാഥൻ എന്നിവർക്കു കൈമാറി..
നല്ലേപിള്ളി മണ്ഡലo കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് കെ. രഘുനാഥ്, വൈസപ്രസിഡന്റ് എം അനൂപ്, UDF നല്ലേപിള്ളി മണ്ഡലം ചെയർമാൻ ആർ മഹാലിംഗം,സെക്രട്ടറിമാരായ കെ. ദിലീപ് കുമാർ, ആർ കൃഷ്ണസ്വാമി, സുകുമാരൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കെ സാജൻ എന്നിവർ നേതൃത്വം നൽകി.
അശ്വനി എത്രയും പെട്ടന്നുതന്നെ രോഗമുക്തി നേടി തിരിച്ചു വരണം എന്ന് നല്ലേപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി .
NB : അശ്വനിയുടെ വീടിന്റെ പ്രതേകസാഹചര്യം കണക്കിലെടുത്തു ഭവനവായ്പ പദ്ധതിയായ ലൈഫ് പദ്ധതി മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായധനം കൈമാറുവാൻ സർക്കാർ പ്രതേകനുമതി ഉത്തരവ് നൽകിട്ടുണ്ട്..
നല്ലേപിള്ളി പഞ്ചായത്ത് ഭരണസമിതി എത്രയും പെട്ടന്നുതന്നെ തുകകൈമാറി അശ്വനിയുടെ മാതാപിതാകളായ ചന്ദിക വിശ്വനാഥൻ ദമ്പദികൾക്കു സ്വന്തംവീട് എന്ന സ്വപ്നം നിറവേറ്റുവാൻ സഹായിക്കണം









