എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകുക,
T P R അപാകത പരിഹരിക്കുക,
ഓൺലൈൻ കുത്തകകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക,
ABCD കാറ്റഗറിയുടെ അശാസ്‍ത്രീയത പരിഹരിക്കുക, വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ
25,000 യുണിറ്റ് കമ്മിറ്റികളിൽ പ്രതിഷേധ സമരം നടക്കുന്നതോടൊപ്പം പുതുപ്പരിയാരം യുണിറ്റിലും ധർണ്ണ സമരം നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ധർണ്ണ യൂണിറ്റ് പ്രസിഡൻ്റ്
A C അരവിന്ദാക്ഷൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സക്കീർ തച്ചമ്പാറ ഉദ്ഘാടനം ചെയ്തു. LENSFED പ്രതിനിധി സക്കറിയ,യൂണിറ്റ് ജനറൽ സെക്രട്ടറി SM നൗഷാദ് ഖാൻ ,മുരളി കോങ്ങാട്, ട്രഷറർ KN ചെന്താമരാക്ഷൻ, ഷാജി നാനോ, KC കൃഷണദാസ്
എന്നിവർ സംസാരിച്ചു.









