പെട്രോൾ, ഡീസൽ, പാചകവാതകം, എന്നിവയ്ക്ക് നിരന്തരം വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നടപടികൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പല്ലശ്ശന പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം സി. ഐ. ടി. യു ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സായ്രാധ അഭിവാദ്യം ചെയ്തു സംസാരിച്ചു. സഖാവ് വിജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടി യിൽ എം. എസ് ഗോപാലകൃഷ്ണൻ സ്വാഗതവും ദേവൻ നന്ദിയും പറഞ്ഞു.










