ചെർപ്പുളശ്ശേരി. കൈയിലിയാട് വ്യാജ ഹാൻസ് നിർമ്മിച്ചു വന്ന കമ്പനി ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം അലങ്ങാട് കുണ്ടുപുര തൊടി വീട്ടിൽ പ്രതീഷ് (37)ആണ് അറസ്റ്റിലായത്. മൈസൂരിൽ നിന്നും ഹാൻസ് കടത്തിയ കേസിൽ നേരത്തെ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കൈയിലിയാട്
വീട് വാടകക്കെടുത്തു വൻ തോതിൽ വ്യാജ ഹാൻസ് ഉണ്ടാക്കുന്ന ആളാണ് പ്രതീഷ്. നാട്ടുകാർ പിടികൂടിയ ഹാൻസ് ഫാക്ടറി പിന്നീട് പോലീസ്, എക്സൈസ് എന്നിവർ കണ്ടെത്തുകയായിരുന്നു. ഇതിനു ലൈസൻസ്,വൈദ്യുതി എന്നിവ എങ്ങിനെ സംഘടിപ്പിച്ചു എന്നതെല്ലാം ചോദ്യങ്ങൾ ആണ്.










