നെന്മാറ. എലവഞ്ചേരി പടിഞ്ഞാമുറി ഫാം ഹൗസിൽ ചാരായം വാറ്റിയ വിത്തനശ്ശേരി സ്വദേശി ഡി വൈ എഫ് ഐ നെന്മാറ-2 മുൻ മേഖല സെക്രട്ടറി ഉണ്ണി ലാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും. പ്രതിയെ രക്ഷിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ല യുവമോർച്ചയുടെ നെതൃത്വത്തിൽ നെന്മാറ എക്സൈസ് ഓഫീസിന് മുൻവശത്ത് പ്രതിഷേധ സമരം നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി കെ.ആർ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു,
കർഷകമോർച്ച മണ്ഡലം സെക്രട്ടറി സുജി, ബി ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് K ഷിബു, രാം പ്രസാദ്, സതീഷ്, മനൂപ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.










