പെട്രോൾ ;ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.
പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്തത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്. ദീപ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.താലൂക്ക് പ്രസിഡൻറ് ശശി കൂമാർ അദ്ധ്യക്ഷനായി. ജില്ല ജോ.. സെക്രട്ടറി സൈതലവി; മനേഷ് എം.കൃഷ്ണ എന്നിവർ പ്രസംഗിച്ചു.