പാലക്കാട്.വടക്കഞ്ചേരി ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്തു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിെൻറ ഭാര്യ ശ്രുതിയുടെ (30) മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രുതിയുടെ പിതാവ് ശിവൻ, മാതാവ് മേരി, സഹോദരി നീതു തുടങ്ങിയവരുടെ മൊഴിയാണ് വടക്കഞ്ചേരി സി.ഐ വി.ടി. ഷാജെൻറ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്.
ഭർത്താവിെൻറ പീഡനം മൂലമാണ് ശ്രുതി മരിച്ചതെന്ന് ബന്ധുക്കൾ മൊഴി നൽകി. എന്നാൽ, മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശ്രുതി ഡോക്ടർമാർക്ക് കൊടുത്ത മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം ഇവരുടെ മക്കളുടെ മൊഴിയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാൽ, ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ മക്കളുടെ മൊഴി ചൈൽഡ് ലൈെൻറ സഹായത്തോടു കൂടി വീണ്ടും രേഖപ്പെടുത്തും. അതിന് ശേഷം മാത്രമേ ശ്രീജിത്തിനെതിരെ കേസെടുക്കുക്കാൻ കഴിയുകയുള്ളൂ എന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും സി.ഐ പറഞ്ഞു.