ജില്ല ജയിലിൽകരിമ്പനത്തണലും
മലമ്പുഴ:
നഷ്ടമാകുന്ന പാലക്കാടൻ മുഖമുദ്രയായ കരിമ്പനകളെ തിരിച്ചുപിടിക്കാൻ
കരിമ്പനത്തണൽ പദ്ധതിയുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ കരിമ്പന നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .പദ്ധതിയുടെ ഭാഗമായി മുളപ്പിച്ച നൂറോളം കരിമ്പന വിത്തുകളാണ് മലമ്പുഴ ജില്ലാ ജയിൽ പരിസരത്തായി നട്ടത്. ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .ജില്ലാ ജയിലിൻ്റെ സഹകരണത്തോടെയാണ് തൈകളുടെ തുടർ സംരക്ഷണം ഉറപ്പാക്കുന്നത് .അസിസ്റ്റൻ്റ് സൂപ്രണ്ട് എം.കെ. അബ്ദുൾ ബഷീർ ,പി.ഉദയകുമാർ ,എം.കൃഷ്ണകുമാർ ,കെ.പ്രസാദ് ,തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ ,പരിസ്ഥിതി പ്രവർത്തകരായ എം.പി.സുജിത് ,
കെ.സുദേവ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.