യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബികോം ടാക്സേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ എ വാക്ക് ടു ദ ബേസിക്ക്സ് ഓഫ് ഡയറക്ട്ട് ടാക്സേഷൻ അൻ്റ് ടാക്സേഷൻ ഇൻ പോസ്റ്റ് കോവിഡ് സിനേറിയോ എന്ന വിഷയത്തിൽ നടത്തിയ ഏകദിന വെബിനാർ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി ഉദ്ഘാടനം ചെയ്തു.കെ.വെങ്കടാചലം അയ്യർ അൻ്റ് കോ പാർട്ട്ണർ സി.എ കൃതിക എൻ ബികോം എ സി എ വെബിനാറിൽ ക്ലാസെടുത്തു. അസി.പ്രൊ ശ്രീ.ശ്രീരാജ് എം.കെ ആശംസകളർപ്പിച്ചു.ബികോം ടാക്സേഷൻ വിഭാഗം മേധാവി ഡോ.രമ്യ.ജെയുടെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്. കൊമേഴ്സ് വിഭാഗം മേധാവി ഡോ.മെറ്റിൽഡ ഡാനി സ്വാഗതവും വിദ്യാർത്ഥി ശ്രീരാഗ് എസ് നന്ദിയും പറഞ്ഞു.