ജില്ലാ കലക്ടർ നാളെ അട്ടപ്പാടി സന്ദർശിക്കും
ജില്ലാ കളക്ടർ മൃൺമയി ജോഷി നാളെ(ജൂൺ 25) അട്ടപ്പാടി മേഖലയിലെ മേലെ തുഡുക്കി, താഴെ തുഡുക്കി ഊരുകളിൽ സന്ദർശനം നടത്തി വൈദ്യുതികരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തും.മുക്കാലി ഫോറസ്റ്റ് ഐ.ബി യിൽ രാവിലെ 10ന് ഇതുമായി ബന്ധപ്പെട്ട് അവലോകനയോഗവും ചേരും. സബ് കളക്ടർ അസിസ്റ്റൻറ് കളക്ടർ എന്നിവർക്ക് പുറമെ
കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി അധികൃതർ, ഐടിഡിപി പ്രൊജക്ട് ഓഫീസർ ഡി. എഫ്. ഒ എന്നിവർ യോഗത്തിൽ സംബന്ധിക്കുന്നതാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്