വല്ലപ്പുഴ | വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാ പരമെന്ന് കേരളമുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി പറഞ്ഞു. ഏതാനും മാസം മുമ്പ് മരണപ്പെട്ട
ചൂരക്കോട് സ്വദേശി മുഹമ്മദ് മുസ്ല്യാരുടെ കുടുംബ സഹായ ഫണ്ടിലേക്കുള്ള രണ്ടര ലക്ഷം രൂപ സഹായ ധനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോവിഡ് കാലത്തും പ്രയാസപ്പെടുന്നവർക്ക് തണലാവാൻ കഴിയുന്ന വല്ലപ്പുഴയിലെ റിയാദിലെ സഹോദരങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥന നടത്തി. ചടങ്ങിൽ റിയാദ് കൂട്ടായ്മ പ്രതിനിധികളായ ഷമീർ ചരലിൽ, അഷറഫ്,ബക്കർ പാലം,ബഷീപാലം കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ അലി സഅദി വല്ലപ്പുഴ . മുസ്തഫ കാണിയിൽ പങ്കെടുത്തു










