ജനങ്ങളെ തെറ്റിധരിപ്പിക്കരുത്–ബി.ജെ.പി.
ഒറ്റപ്പാലം:കോവിഡ് സമയത്ത് ഒറ്റപ്പാലത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്ന പേരിൽ ജനങ്ങളുട ഡാറ്റ കളക്റ്റ് ചെയ്യുകയും , കൗൺസിലർ മാരും ആശാപ്രവർത്തകരും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സമയത്ത് അവരെ ജനങ്ങൾ ക്കിടയിൽ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ നേട്ടീസടിച്ചു വിതരണം നടത്തി യും മാരീചരൂപം ധരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് വഞ്ചനാപരമാണ് .അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. യോഗത്തിൽ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ദുർഗ്ഗാദാസ്.ജനറൽ സെക്രട്ടറി മാരായ നിഷാദ്, പ്രസാദ് , സെക്രട്ടറി മണികണ്ഠൻ ,ദീപു തുടങ്ങിയ വർ സംസാരിച്ചു