നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പുനരാരംഭിക്കണമെന്നും ബോർഡിൽ അംഗത്വം എടുത്ത എല്ലാ തൊഴിലാളികൾക്കും കോവിഡ് ധനസഹായം നൽകണമെന്നും പാലക്കാട് ജില്ലാ നിർമാണ തൊഴിലാളി സംഘം(ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡണ്ട് വി.ശിവദാസ് അധ്യക്ഷത വഹിച്ചു.ഫെഡറേഷൻ ജനറൽ സെക്രട്ടറി സലീം തെന്നിലാപുരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് യൂണിയൻ ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ,മണ്ണൂർ ഉണ്ണികൃഷ്ണൻ,ആലത്തൂർ ശശികുമാർ,പട്ടാമ്പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.