യുവക്ഷേത്ര കോളേജിൽ ദേശയതലത്തിൽ ഓൺലൈൻ ക്വിസ് മൽസരം സംഘടിപ്പിച്ചു.മുണ്ടൂർ:യുവക്ഷേത്ര കോളേജിൽ വായനദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് വിഭാഗം ദേശീയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ആശംസകളർപ്പിച്ചു. മൽസരത്തിൽ 25 കോളേജുകളിൽ നിന്നായി 620 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് ഓൺലൈനിൽ വിതരണം ചെയ്തു. മൽസരത്തിന് അസി.പ്രൊഫസർമാരായ ശ്രീമതി.ഗ്രേസ്ആഗ്നസ് ശ്രീമതി. എസ് ഐശ്വര്യ എന്നിവർ നേതൃത്വം നല്കി.