ഉമ്മനഴി എ എൽ പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി വിദ്യാലയ മാനേജ്മെൻ്റ് നൽകുന്ന സ്മാർട്ട് ഫോണുകളുടേയും വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കുമായി അദ്ധ്യാപകരും മാനേജ്മെൻ്റും ചേർന്ന് നൽകുന്ന പഠനോപകരണങ്ങളുടേയും വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ഒറ്റപ്പാലം എം എൽ എ അഡ്വ.പ്രേംകുമാർ നിർവ്വഹിച്ചു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ശാസ്തകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. റീജ, പി ടി എ പ്രസിഡൻ്റ് നൗഷാദ്, അദ്ധ്യാപകരായ കൃഷ്ണദാസ്, ശ്രീഹരി എന്നിവർ സംസാരിച്ചു