ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു
പുതുക്കോട് : കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുതുക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രധിഷേധ സംഗമം നടത്തി. പള്ളി ബസാറിൽ സംഘടിപ്പിച്ച പ്രധിഷേധ സംഗമത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി സി അബ്ദുള്ള ഉൽഘാടനം ചെയ്തു. ബാറുകൾ തുറക്കുമ്പോൾ ആരാധനാലയങ്ങളിൽ മാത്രമായി കൊറോണ എങ്ങനെ എന്നതും സമൂഹത്തിൽ ചർച്ചയായ വിഷയമാണ്. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, മീരാൻ മൊയ്ദീൻ മാസ്റ്റർ, അനസ്, റിയാസ്, ഇസ്ഹാഖ്, ഷഫീക് എന്നിവർ നേതൃത്വം നൽകി.