കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും
കരിമ്പ പനയമ്പാടം ദേശീയപാതയിലെ അപകട കുരുക്ക്ഏറെ ചർച്ചയായതോടെ ഡിവൈഎസ്പി യും ഉദ്യോഗസ്ഥരും ദേശീയ പാത സംഘവും അപകടസ്ഥലംസന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ തീരുമാനിച്ചു.അടുത്തിടെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ചെയ്യാന്‍ പറ്റുന്ന കൂടുതൽ പരിഹാര നടപടികളെപറ്റി ഡിവൈഎസ്പിജില്ലാ കലക്ടര്ക്ക്പ്രത്യേകറിപ്പോര്ട്ട് സമര്‍പ്പിക്കും. ദേശീയപാതയിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് കോങ്ങാട് എം.എൽ.എ അഡ്വ.കെ.ശാന്തകുമാരി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് ദേശീയപാത വിഭാഗം അധികൃതർ,മണ്ണാർക്കാട് ഡി.വൈ.എസ്.പിസുനിൽകുമാർ,കല്ലടിക്കോട് സർക്കിൾ ഇൻസ്പെക്റ്റർ സിജോ വർഗീസ്,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻനിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ,തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തിയത്. ദേശീയ പാതയിൽ ദുബായിക്കുന്ന് മുതൽ പനയമ്പാടം വരെ 100 മീറ്റർ ദൂരത്തിൽഅടിയന്തിരമായി ഡിവൈഡർ സ്ഥാപിക്കാനും, കൂടുതൽ റോഡ് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. എഞ്ചിനീയർമാരായവിഷ്ണുപ്രദീപൻ,നിഖിൽകുമാർ.പി,ഹരീഷ്.എൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു