മത്സൃ കൃഷി വിളവെടുപ്പ നടത്തി.
എലപ്പുള്ളി :സുഭിക്ഷ പദ്ധതിയിലൂടെ സർക്കാർ നടപ്പിലാക്കിയ വീട്ടുവളപ്പിലെ മത്സ്യ കൃഷി പദ്ധതിയുടെ വിളവെടുപ്പ് എലപ്പുള്ളിയിൽ നടന്നു.
കോവിഡ് ദുരിത കാലത്ത് സ്വയം തൊഴിൽ കണ്ടെത്തുന്നതിനൊപ്പം സർക്കാർ നടപ്പിലാക്കിയ സുഭിക്ഷ പദ്ധതിയിലൂടെ വീട്ടുവളപ്പിലെ മത്സ്യ കൃഷിവിളവെടുപ്പാണ് യുവകർഷകനായ വേങ്ങോടിയിലെ കാമത്ത് വീട്ടിലെ കെ ഹരിദാസിന്റെ വീട്ട് വളപ്പിൽ നടന്നത്.സ്വന്തം കുളവും ജലാശയവും ഇല്ലാത്തവർക്കും ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിലും മത്സ്യകൃഷി താല്പര്യമുള്ളവർക്ക് ഇത് നടപ്പിലാക്കാം.സുഭിക്ഷ പദ്ധതി പഞ്ചായത്ത് ഫണ്ടും, ഫിഷറീസ് വകുപ്പും സംയുക്തമായിട്ടാണ് നടപ്പിലാക്കുന്നത്. 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന പദ്ധതിയിൽ ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായത്തിലാണ് മത്സ്യകൃഷി നടപ്പിലാക്കുന്നത്.ലോക് ഡൗൺ കാലത്ത് നാടൻ മത്സ്യങ്ങൾക്ക് വിപണിയിൽ നല്ല വില ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് ആണ് കർഷകർ മത്സ്യ കൃഷി നടത്തുന്നത്. എലപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് രേവതിബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ അപ്പുക്കുട്ടൻ, ഗിരീഷ് ബാബു, പാടശേഖരസമിതി സെക്രട്ടറി എ.സുരേഷ്, അക്വ പ്രമോട്ടർ എൻ സുരേഷ്, ഓയ്സ്ക ജില്ല പ്രസിഡണ്ട് ഡോക്ടർ എൻ ശുദ്ധോദനൻ എന്നിവർ സംസാരിച്ചു.