പാലക്കാട്
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ജില്ലാ ബ്ലഡ് ബാങ്കിൽ രക്തദാനക്യാമ്പ് ആരംഭിച്ചു. രക്തദാനദിനത്തിലാണ് ക്യാമ്പ് തുടങ്ങിയത്. മുണ്ടൂർ ബ്ലോക്കിലെ പ്രവർത്തകരാണ് ആദ്യദിനത്തിൽ രക്തം ദാനം ചെയ്തത്. ക്യാമ്പ് ജില്ലാസെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിക്ക് ലഭിച്ചു.
അവാർഡ് ബ്ലഡ് ബാങ്ക് നോഡൽ ഓഫീസർ ഡോ. രാധിക സുഖേവിൽനിന്ന് ടി എം ശശി ഏറ്റുവാങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കിലെ ക്ഷാമം പരിഹരിക്കാൻ ഓരോ ദിവസവും ഒരു ബ്ലോക്ക് എന്ന നിലയിൽ ബ്ലഡ് ഡോണെഷൻ ക്യാമ്പ് തുടരും.
സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ്, ജില്ലാ കമ്മിറ്റി അംഗം എ പ്രശാന്ത് എന്നിവർ സംസാരിച്ചു.