നെന്മാറ : ഗുരു സ്പർശം പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിലേക്ക് കെ.പി.എസ്.ടി.എ.നെന്മാറ ബ്രാഞ്ച് കമ്മിറ്റി നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികൾ രമ്യ ഹരിദാസ് എം.പി. പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷിന് കൈമാറി.പി.പി.ഇ.കിറ്റ്, എൻ – 95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്കുകൾ, ഗ്ലൗസുകൾ , സാനിറ്റൈസർ തുടങ്ങിയവയാണ് നൽകിയത്. അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം.ഷാജഹാൻ അധ്യക്ഷനായി. കെ പി എസ് ടി എ ജില്ല പ്രസിഡന്റ് ഷാജി എസ് . തെക്കേതിൽ , കെപിസിസി അംഗം പാളയം പ്രദീപ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, പഞ്ചായത്തംഗം എസ്.വിനോദ് ,സംഘടനാ നേതാക്കളായ കെ. ആർ ലക്ഷ്മി നാരായണൻ, പി.ജി.മുരളീകൃഷ്ണൻ, സി.സജീവ്, ടി.സുഗേഷ്, പി.കെ.നവാബ്, രവികുമാർ ,രാമദാസ്, സി.ബിനു എന്നിവർ പ്രസംഗിച്ചു. പടം മീഡിയ: ഗുരു സ്പർശം 2 പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിലേക്ക് കെ.പി.എസ്.ടി.എ.നെന്മാറ ബ്രാഞ്ച് കമ്മിറ്റി നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികൾ രമ്യ ഹരിദാസ് എം.പി. പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷിന് കൈമാറുന്നു