പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാ
പാലക്കാട്.വടക്കഞ്ചേരി .മ ആറുവരി ദേശീയപാത പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിക്കാൻ നീക്കങ്ങളുമായി അധികൃതർ. ടോൾ പ്ലാസക്ക് സമീപം പാതയോരത്ത് കച്ചവടം നടത്തുന്ന വഴിവാണിഭക്കാരോട് മാറിപ്പോകാൻ അറിയിപ്പ് നൽകി. മറ്റൊരു സ്ഥലം കണ്ടെത്തി മാറണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ടോൾ പ്ലാസയിൽ കൗണ്ടറുകളും മറ്റും നേരേത്ത തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനിടെ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു. തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് അറ്റകുറ്റപ്പണികൾ നടന്നിരുന്നത്. മേൽപാതയുടെ പ്രവൃത്തികൾ ഇനിയും പൂർണമായിട്ടില്ല. ഒരു തുരങ്കപ്പാതയെങ്കിലും തുറന്ന് ടോൾ പിരിവ് ആരംഭിക്കാമെന്ന വ്യവസ്ഥ തൽക്കാലം നടപ്പാകില്ല.









