കോവിഡ് കാലത്ത്സുരക്ഷാ മുന്‍കരുതല്‍ മുൻ നിർത്തി
നഗര ശുചീകരണത്തിന്മുന്നിട്ടിറങ്ങി
പാലക്കാട്:കേരള ഫയര്‍ ആന്‍റെ് റെസ്ക്ക്യൂ, സിവില്‍ ഡിഫന്‍സ് പാലക്കാട് സ്റ്റേഷന്‍റേയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍, ജില്ലാ കോടതി സമുച്ചയം,കോട്ടമൈതാനം ,ജില്ലാ ആശുപത്രി,എൈ.എം.എ ജംഗ്ഷന്‍,സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരം തുടങ്ങി ഫയര്‍ സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളില്‍ പൊതു ജനം ഉപയോഗിച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്ക്ക് ,ഗ്ളൗസ് എന്നിവ സുരക്ഷാ മുന്‍കരുതല്‍ മുൻ നിർത്തി നശിപ്പിച്ചു കളയുകയും ഇരട്ട മാസ്ക്ക് ധരിക്കേണ്ടതിന്‍റേയും കൈകള്‍ കൂടെ കൂടെ അണുവിമുക്തമാക്കുന്നതിന്‍റേയും പ്രാധാന്യം മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുകയും മാസ്ക്ക് ,സാനിറ്റൈസര്‍ എന്നിവ സൗജന്യമായി വിതരണം നടത്തുകയും ചെയ്തു.പാലക്കാട് സ്റ്റേഷനിലെ ഓഫീസര്‍ മാരുടേയും,സ്റ്റേഷന്‍ ഓഫീസറുടേയും സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റേഴ്സിന്‍റേയും സഹകരണത്തിലും നേതൃത്വത്തിലും ആയിരുന്നു ഈ ദിനാഘോഷം നടത്തിയത്.ജില്ലാ ഫയര്‍ ഓഫീസര്‍ ആശംസകള്‍ അറിയിച്ചു.കോര്‍ഡിനേറ്ററും സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡനും,ഡെപ്യൂട്ടി് പോസ്റ്റ് വാര്‍ഡനും ഉള്‍പ്പടെ
16 അംഗങ്ങള്‍ പങ്കെടുത്തു. 4 സംഘങ്ങളായി സുരക്ഷിതവുംശുചിത്വപൂർണ്ണവുമായനഗരത്തിന് സേവനങ്ങള്‍
നടത്തി.










