Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓക്സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട്

Palakkad News by Palakkad News
5 years ago
in PALAKKAD
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓക്സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട്

പാലക്കാട്‌.കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആശുപത്രികളിൽ അടിക്കടിയുണ്ടാവുന്ന ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായി നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഒരു ഓക്സിജൻ സിലിണ്ടറിൽ നിന്നും നാല് യൂണിറ്റുകൾ രൂപപ്പെടുത്തി ഓക്സിജൻ വിതരണം വിപുലപ്പെടുത്തുന്ന തികച്ചും സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് അറിയിച്ചു.

ഇതുവഴി ഓക്സിജൻ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുന്ന ദയനീയാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയും. കൂടാതെ രോഗിക്ക് ആവശ്യമായ അളവിൽ ഓക്സിജൻ്റെ വിതരണം ക്രമീകരിക്കാവുന്ന സംവിധാനവും ഈ യൂനിറ്റിൽ ഒരുക്കിയിട്ടുണ്ട്. രോഗിക്ക് നൽകിയ ഓക്സിജൻ്റെ അളവ് എത്രയാണെന്നും മനസിലാക്കാൻ കഴിയും. ഓക്സിജന്‍ നല്‍കുന്നത് ക്രമീകരിക്കുന്നതിനായി റെഗുലേറ്ററില്‍ പ്രത്യേക സ്പീഡ് കണ്‍ട്രോളറും ഘടിപ്പിച്ചിട്ടുണ്ട്.

നിലവിൽ ആശുപത്രികളിൽ ഒരു ഓക്സിജൻ സിലിണ്ടറിൽ നിന്നും ഒരു രോഗിക്ക്മാത്രമാണ് ഓക്സിജൻ നൽകാൻ കഴിയുന്നത്. മറ്റ് രോഗികൾ സിലിണ്ടറിനായി കാത്തുകിടക്കേണ്ട സ്ഥിതിയുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാവും. ഒരു സിലിണ്ടറിൽ നിന്നും കൂടുതൽ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന ഈ സാങ്കേതിക വിദ്യ ആരോഗ്യ വകുപ്പിൻ്റെ അനുമതിയോടെ ആശുപത്രികൾക്ക് കൈമാറും. ഓക്സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികൾക്കാവും മുൻഗണന നൽകുക. സംസ്ഥാനത്തൊട്ടാകെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന ഘടകത്തിന്റെ നേതൃത്യത്തിൽ രൂപം കൊടുത്ത സമാന സ്വഭാവത്തിലുള്ള സംവിധാനം ഷാപുരയിലെ മെഡിക്കൽ സംഘം പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭില്‍വാര ജില്ലയിലെ പല ആശുപത്രികളിലും
ഈ ഓക്‌സിജന്‍ റെഗുലേറ്റർ ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. കോവിഡ് കാലത്ത് സംഘടന നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾക്കിടയിലാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പുതിയ സാങ്കേതിക വികസിപിച്ചെടുത്തതെന്ന് പി പി റഫീഖ് പറഞ്ഞു.

Previous Post

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന്‍ : മന്ത്രി വീണാ ജോര്‍ജ്

Next Post

ആരോഗ്യ പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് ഫ്രറ്റേണിറ്റി

Palakkad News

Palakkad News

Next Post
ആരോഗ്യ പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് ഫ്രറ്റേണിറ്റി

ആരോഗ്യ പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News