പട്ടിക വിഭാഗ ശാക്തികരണത്തിന് ഊർജം നൽകുന്ന ബഡ്ജറ്റ് – തമ്പ്
പാലക്കാട് :- ദാരിദ്ര നിർമാജന പാക്കേജ്, പട്ടിക വിഭാഗങ്ങൾക്കായ് സംരംഭകത്വ പാക്കേജ്, തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങളുടെ വർദ്ധനവ്, ഉപജീവന പ്രതിസന്ധിക്കായുള്ള കരുതൽ, ആരോഗ്യ വികേന്ദ്രികരണത്തിന്റ ഭാഗമായിയുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വിപുലികരണം, കോവിഡ് മൂലം മരിച്ചവരുടെ കുട്ടികൾക്കായുള്ള പുനരരിവാസ പാക്കേജ്, കാർഷിക പുനരുദ്ധാരണ പദ്ധതി, നദി സംരക്ഷണ പാക്കേജ്, ഗോത്രവർഗ കുടുംബശ്രീ ശാക്തികരണ പദ്ധതി, എന്നിങ്ങനെ തൊഴിൽ, ആരോഗ്യം, അതിജീവനം എന്നിവയിലൂന്നിയുള്ള രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ കന്നി ബഡ്ജറ്റ് കേരളത്തിലെ ആദിവാസി മേഖലയുടെ ശാക്തികരണത്തിന് പുതുമാനം നൽകാൻ കഴിയുന്നതാണെന്ന് “തമ്പ് ” (സെന്റർ ഫോർ ട്രൈബൽ എഡ്യൂക്കേഷൻ, ഡെവലപ്പ്മെന്റ് & റിസർച്ച് ) പത്രകുറിപ്പിൽ പറഞ്ഞു.മേൽ കൊടുത്തവയിൽ പട്ടിക വിഭാഗങ്ങൾക്കായുള്ള പ്രത്യേക പദ്ധതികളിലൂടെ പട്ടികവർഗ മേഖലകളിൽ സമഗ്ര സാമൂഹിക സാമ്പത്തിക സാംസ്കാരിക ശാക്തികരണം സാധ്യമാക്കുന്നതിന് ഊരുതല മൂലധന ശാക്തികരണം ഉറപ്പുവരുത്തണം. അതിനായി പട്ടിക വിഭാഗത്തിൽ നിന്നും ഉള്ളവർ തന്നെ ചെറുകിട വ്യവസായങ്ങളും വ്യാപരങ്ങളും നടത്തുന്നവരായി മാറേണ്ടതുണ്ട്.അതിന് ആവശ്യമായ സഹകരണവും സഹായവും നൽകുന്നതിന് ബഡ്ജറ്റിൽ അധിഷ്ഠിതമായ പ്രത്യേക ഊന്നൽ നൽകണമെന്നും “തമ്പ്” പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.കേരള വനാവകാശ നിയമ സംരക്ഷണ സമിതി, ആദിവാസി വിദ്യാഭ്യാസ അവകാശ കൗൺസിൽ, തായാരോത്തുമെയ് എന്നി ആദിവാസി കൂട്ടായിമകളും ബജറ്റ്നെ സ്വാഗതം ചെയ്തു.










