ലിയോ എന്ന രണ്ടക്കളിൽ,, ചിറ്റൂർ കാർക്ക് ഏറെ സുപരിചിതനായ K. G. M ലിയോനാർഡ്,,, പാലക്കാട് LA. NH. ലെ തഹസീൽദാർ ആയി 31.05.2021 ന് സെർവീസിൽ നിന്നും വിരമിക്കുകയാണ്.
ഏപ്രിൽ 1991 ന് ഔദ്യോഗിക ജീവിതം ആരംഭിച്ച്,,30 വർഷ കാലയളവിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു വന്നിട്ടുണ്ട്. ഡെപ്യൂട്ടി തഹസീൽദാർ ആയി ആലത്തൂർ താലൂക്ക് ഓഫീസിലും, 1996-2001 കാലഘട്ടത്തിൽ ജനകീയ സൂത്രണത്തിൽ നേതൃത്വ പരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. സംഘടനയുടെ ജോയിന്റ് സെക്രെട്ടറി ആയും, ചിറ്റൂർ ഗവ. ജീവനക്കാരുടെ സോസിറ്റിയുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.2018 ൽ സഖാവ് തഹസീൽദാർ പ്രൊമോഷൻ ലഭിച്ചു gazetted മേഖലക്ക് പോകുന്നത് വരെ NGO യൂണിയൻ ചിറ്റൂർ ഏരിയ കമ്മിറ്റി യുടെ അവിഭാജ്യ ഘടകമായി തന്നെ പ്രവർത്തിച്ചിരുന്നു.പ്രക്ഷോഭ പോരാട്ടങ്ങളിലും, സംഘടന ആഹ്വനം ചെയ്തിട്ടുള്ള പണിമുടക്കുകളിലും പങ്കെടുത്തിട്ടുണ്ട്….
കൂടാതെ കേരളശാസ്ത്ര സാഹിത്യ പരിഷത്തിൽ 36വർഷമായി വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ഇപ്പോൾ പ്രസിഡന്റ് സ്ഥാനം വഹിച്ചു കൊണ്ട് പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്…










