കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ അടച്ചിടും

കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. കോവിഡ് സ്ഥിരീകരണനിരക്ക് മുപ്പത് ശതമാനത്തിനും മുകളിലെത്തിയതിനെത്തുടർന്നാണിത്.
കഴിഞ്ഞ ദിവസം പരിശോധനാഫലങ്ങൾ പുറത്തുവന്നപ്പോഴും 15 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. 1789 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതോടെയാണ് പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കുന്നത്.










