കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി 32-ാം വാർഡിൽ സേവനവണ്ടി
പാലക്കാട്: കോവിഡ് ബാധിത കുടുംബങ്ങൾക്കും ലോക്ഡൗൺ മൂലം പ്രയാസപ്പെടുന്നവർക്കുമായി പാലക്കാട് നഗരസഭ 32-ാം വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ആഴ്ചതോറും ഭക്ഷ്യധാന്യ കിറ്റ് വീടുകളിലെത്തിക്കുന്ന സേവനവണ്ടി പദ്ധതിയുടെ രണ്ടാംഘട്ടം ചടനാംകുർശ്ശിയിൽ നിന്നും ആരംഭിച്ചു.
റിലീഫ് സെൽ ജില്ലാ കൺവീനർ പി.ലുഖ്മാൻ, യൂനിറ്റ് വെൽഫെയർ പാർട്ടി പ്രസിഡണ്ട് അബ്ദുറഹ്മാൻ, ടീം വെൽഫെയർ വളണ്ടിയർമാരായ ബി.ഷെരീഫ്, റിയാസ്, ഫവാസ് എന്നിവർ നേതൃത്വം നൽകി.
അതിതീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസകരമായ ഈ പദ്ധതി നിരവധി സുമനസ്സുകളുടെ പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നതെന്നും കോവിഡ് രണ്ടാംഘട്ടത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് പുറമെ
പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ, മരുന്ന് വിതരണം, വീടുകൾ അണുമുക്തമാക്കൽ, വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്, ആവശ്യക്കാർക്ക്
പൾസ് ഓക്സിമീറ്റർ, കൗൺസിലിംഗ്, ഡോക്ടർ ഓൺലൈൻ കൺസൾട്ടിംഗ് തുടങ്ങി കോവിഡ് പ്രതിരോധ – സേവന പ്രവർത്തനങ്ങൾ ടീം വെൽഫെയർ, ആർ.ആർ.ടി വളണ്ടിയർമാരുടെ സഹകരണത്തോടെ വാർഡിൽ സജീവമായി നടന്നുവരുന്നതായി കൗൺസിലർ എം.സുലൈമാൻ പറഞ്ഞു.
photo:
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണ പദ്ധതി 32-ാം വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു.









