ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
പാലക്കാട് : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികൾ ഉയർത്തിയത്.
കൊച്ചയിൽ പെട്രോൾ ലിറ്ററിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ്.
ഈ മാസത്തിൽ പതിനാറാം തവണയാണ് എണ്ണ വില വർധിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 4.23 രൂപയും പെട്രോളിന് 3.47 രൂപയുമാണ് കൂട്ടിയത്.










