ലോക്ക്ഡൗൺസഹായമായിപച്ചക്കറി കിറ്റ് വിതരണം
പുലാപ്പറ്റ:കടമ്പഴിപ്പുറം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ ദുരിതാശ്വാസ സഹായമായി 350 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എ. കമറുദ്ദീൻ കടമ്പഴിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ഉദയൻ, മെമ്പർമാരായ എം. വിനോദ് കുമാർ സിൽവി ജോൺ,വാർഡ് പ്രസിഡണ്ട് കെ രാജൻ,എ.വിനീ ത്‌മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.










