പുറത്താക്കിയെ വാർത്ത അടിസ്ഥാനരഹിതം
പാലക്കാട്
ബിൽഡിംഗ് & റോഡ് വർകേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.രാമസ്വാമിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി ടി.വി.പുരം രാജു അറിയിച്ചു
സംഘടന പ്രവർത്തിക്കുന്ന രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും തട്ടിയെടുക്കാനുള്ള ചിലരുടെ നീക്കമാണ് വാർത്തക്കു പിന്നിലുദളത്
കഴിഞ്ഞ രണ്ടു വർഷമായി സംഘടനയുടെ സംസ്ഥാന കമിറ്റി എവർത്തനം മരവിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിച്ച് സംസ്ഥാന ലേബർ കമ്മീഷണറിൽ നിന്നും സംഘടനയുടെ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങാതെയും വന്നത് അംഗങ്ങളായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം പോലും മുടങ്ങുമെന്ന സ്ഥിതി വന്നപ്പോഴാണ് യൂണിയന്റെ മുതിർന്ന നേതാക്കൾ കേവിഡ് നിബന്ധനകൾ പാലിച്ച് ഓൺലൈനായി സീനിയർ നേതാവ് അഡ്വ. പി.എം.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത് സംഘടന ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും ഓഗസ്റ്റ് മാസത്തിൽ ജനറൽ ബോഡി യോഗം നടത്തി പുതിയ സ്ഥിരം ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിനും യോഗം തീരുമാതിക്കുകയുണ്ടായി. വസ്തുത ഇതായിരിക്കെ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയെന്ന പ്രചരണം രാഷ്ട്രിയ ഗൂഢാലോചനയുടെ ഫലമാണെന്നും യൂണിയന്റെ പ്രവർത്തകരും തൊഴിലാളികളും ഈ നീക്കത്തെ ചെറുത്തു തോൽപിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു










