കൊടുവായൂർ പയ്യപ്പുള്ളി വാക്കോട് വീട്ടിൽ പരേതനായ കോൺഗ്രസ് നേതാവ് ജനാർദ്ദനന്റേയും,പ്രേമലതയുടെയും മകൻ ആർമി ഉദ്യോഗസ്ഥനായ ശ്രീജിൻ 23-05-2021ന്. ഞായറാഴ്ച വിവാഹിതനായി.
വധു അശ്വതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങു മാത്രമാണ് അന്ന് നടത്തിയിരുന്നത്.
യൂത്ത് കെയറിന്റെ ഭാഗമായി കൊടുവായൂർ വാക്കോട് പയ്യപ്പുള്ളി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ സംഭാവന നൽകി ശ്രീജിൻ, അശ്വതി ദമ്പതികൾ മാതൃകയായി. കോൺഗ്രസ് നേതാക്കളായ വാർഡ് മെമ്പർ പ്രജിഷാസുരേഷ് യൂത്ത് കോൺഗ്രസ് നേതാക്കളായ മനുമാണിക്യൻ. ജ്യോതിഷ്. സുരേഷ് രതീഷ് എന്നിവർ പങ്കെടുത്തു










