പാലക്കാട്: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂര്‍ണ്ണമായി അടച്ചിടാൻ പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. അനങ്ങനടി, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കൊടുമ്പ്, മുതലമട, കുഴൽമന്ദം, പെരുവെമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുന്നത്.










