പാലക്കാട്: കോവാക്സിൽ രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്ന് പരാതി. ആദ്യ ഡോസ് എടുത്ത ശേഷം 28. ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കേണ്ടതാണെന്നാണ് പറയുന്നത് ‘ എന്നാൽ ജില്ലയിൽ 3 3020 പേർ ആദ്യ ഡോസ് എടുത്തെങ്കിലും അതിൽ 8000 പേർക്ക് മാത്രമാണ് രണ്ടാം ഡോസ് ലഭിച്ചിട്ടുള്ള വെന്ന് പറയുന്നു.രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുമ്പോൾ രണ്ടാം ഡോസ് കൃത്യ സമയത്ത് നൽകാനുള്ള കരുതൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതല്ലേയെന്ന് ജനങ്ങൾ ചോദിക്കുന്നു.










