ജന്മദിനാഘോഷം സമൂഹ അടുക്കളയിൽ.
ഒറ്റപ്പാലത്തു പ്രവർത്തിക്കുന്ന പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി ഒറ്റപ്പാലത്തെ ഹോം നഴ്സിങ് സ്ഥാപന ഉടമ പ്രകാശ് നട്ടകുളങ്ങരയും കുടുംബവും.
പ്രിയദർശിനി സമൂഹ അടുക്കളയുടെ 20ആം ദിനത്തിൽ ചോറും, സാമ്പാറും, അച്ചാറും, അവിയലും, ഉപ്പേരിയും, മസാല കറിയും, ഓലനും, പപ്പടവും, പായസവും ഉൾപ്പടെ ഉള്ള 9ഐറ്റങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയുടെ 500.പേർക്കുള്ള ഭക്ഷണ പൊതികളാണ് സമൂഹ അടുക്കളയിൽ ഇന്ന് തയ്യാറായത് കോവിഡ് ബാധിച്ചു അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ കഴിയുകയും പിന്നീട് വീട്ടിൽ തിരിച്ചെത്തി അസുഖം ബേദമായപ്പോൾ ഉണ്ടായ ആശയമാണ് ഇത്തവണ പിറന്നാൾ ആഘോഷം സമൂഹ അടുക്കളയിൽ ആക്കണം ആയിരിക്കണം എന്ന് പ്രകാശ് നട്ടകുളങ്ങര പറഞ്ഞു. ഇന്നത്തെ സമൂഹ അടുക്കളയുടെ ഭക്ഷണ ചിലവ് പൂർണ്ണമായും വഹിച്ചത് പ്രകാശ് നാട്ടുകുളങ്ങരയാണ് എന്ന് ട്രസ്റ്റ് ഭാരവാഹികളായ എൻകെ. ജയരാജൻ പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് സാജിത്ത് എന്നിവർ അറിയിച്ചു.
പിറന്നാൾ കേക്ക് മുറിച് സദ്യയും കഴിച്ചാണ് പ്രകാശനും ഭാര്യയും മോളും മടങ്ങിയത്.
പ്രകാശ് നട്ടകുളങ്ങരക്ക് പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെ ജന്മദിനാശംസകൾ നേർന്നു.










