ഒറ്റപ്പാലം: സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനമണ്ണ ചാവക്കാട്ടുപറമ്പിൽ പ്രജീഷിനെ (29) ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
തലയ്ക്ക് പിന്നിലും നെറ്റിയിലും വെട്ടേറ്റ സുധീഷിനെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019ൽ പ്രജീഷിന്റെ സഹോദരൻ പ്രശാന്ത് വീട്ടാമ്പാറയ്ക്കും കോന്ത്രംകുണ്ടിനുമിടയിൽ റോഡിൽവെച്ചുണ്ടായ മർദനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളിലൊരാളുടെ സുഹൃത്താണ് സുധീഷെന്നും ഇയാൾക്ക് സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.










