മണ്ണാർക്കാട് : കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .ചങ്ങലീരി പറമ്പുള്ളി സ്വദേശി കാരാട്ടുപറമ്പിൽ ഷംസുദ്ധീൻ മകൻ താഹിറിന്റെ ( 35 ) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ആറുവാൻ പാറക്ക് സമീപത്തുനിന്ന് ലഭിച്ചത് .ബുധനാഴ്ച ഉച്ചയോടെ കുന്തിപ്പുഴയിൽ കുളിക്കാൻ പോയ താഹിറിനെ കാണാതാവുന്നത് .
തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ഫയർഫോഴ്സും ,പാലക്കാടു നിന്നുള്ള സ്കൂബ ടീമും ചില സന്നദ്ധസംഘടനകളും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .വിദേശത്ത് നിന്ന് അവധിയിൽ നാട്ടിലെത്തിയതായിരുന്നു താഹിർ .തസ്ലീമയാണ് ഭാര്യ .സിനാൻ ,ഹനമോൾ എന്നിവരാണ് മക്കൾ .മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി .










