പുലാപ്പറ്റ: പുലാപ്പറ്റയിൽ കോവിഡ് ചികിത്സാ നിർണ്ണയ കേന്ദ്രം ഉടൻ തുടങ്ങണമെന്നു പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ കടമ്പഴിപ്പുറം ആസ്പത്രിയിൽ മാത്രമാണ് ഇൗ സൗകര്യം ഉള്ളത്, പുലാപ്പറ്റയിൽ നിന്നും കടമ്പഴിപ്പുറത്തേക്ക് പോകുന്നത് സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നു് മണ്ഡലം കമ്മറ്റി വിലയിരുത്തി.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ കമ്മറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിനോദ്. സിൽവി ജോൺ. യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. വിപിൻ. അഭിലാഷ്. നിഹാൽ എന്നിവർ പങ്കടുത്തു സംസാരിച്ചു