പെരിങ്ങോട്ടുകുറുശ്ശി : കോവിഡ് മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിന്റെ പൊതുസ്മശാനത്തിൽ മറ്റു പ്രദേശങ്ങളിലുള്ളവർക്കും ഇവിടെ മൃതദേഹം സംസ്കരിക്കാം.
ജില്ലയിൽ തന്നെ കോവിഡ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.ഇതിനായി പ്രത്യേക സജീകരണങ്ങൾ ഒരുക്കാൻ ഗ്രാമപഞ്ചായത്ത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടി ചേർത്തു.