ഒറ്റപ്പാലം മണ്ഡലത്തിൽനിന്ന് നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ പ്രേംകുമാർ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അനിൽകുമാറിന് രാജിക്കത്ത് കൈമാറി.
ശ്രീകൃഷ്ണപുരം ഡിവിഷനിൽനിന്നാണ് സിപിഐ എമ്മിലെ കെ പ്രേംകുമാർ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പാർടി ഏൽപ്പിച്ച പുതിയ ചുമതലയിലേക്ക് വന്നപ്പോഴും സ്നേഹപൂർവം ചേർത്തുപിടിച്ച ശ്രീകൃഷ്ണപുരത്തെ പ്രിയപ്പെട്ട ജനങ്ങൾക്ക് കെ പ്രേംകുമാർ നന്ദി പറഞ്ഞു.