പാലക്കാട്: പാലക്കാട് സ്വദേശിനിയായ അമ്പതുകാരിക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഇവർക്ക് ചൊവ്വാഴ്ചയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. പ്രമേഹബാധിതകൂടിയായ ഇവർക്ക് ഗുരുതര രീതിയിൽ ബ്ലാക് ഫംഗസ് ബാധിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.










