പാലക്കാട് ∙ അച്ഛന്റെ മരണത്തിന്റെ ആഘാതം മാറും മുൻപു മകളെയും മരണം കവർന്നു. മലമ്പുഴ ആരക്കോട് പരേതനായ ബാലന്റെ മകൾ നീതു ബാലൻ (21) ആണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. അച്ഛൻ ബാലൻ 12നു വൈകിട്ട് കോവിഡ് ബാധിച്ചാണു മരിച്ചത്. മഞ്ചേരി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ നഴ്സാണു നീതു. സംസ്കാരം ഇന്നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അമ്മ: ദേവു. സഹോദരിമാർ: ദിവ്യ, നിവ്യ









